അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറായ എ പവിത്രനെയാണ്പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ശുപാര്‍ശ കത്ത് റവന്യു വകുപ്പിന് കൈമാറി.തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുമ്പ് നിരവധി മുന്നറിയിപ്പുകളും താക്കീതുകളും ഇയാൾക്ക് നല്‍കിയിട്ടുണ്ട്. നിരവധി നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലാണ് പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം എന്ന ശുപാർശ ജില്ലാ കലക്ടർ സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയത്.
Latest from Main News
വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി
സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.
കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ
കോഴിക്കോട്: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്കവീക്ക രോഗനിരീക്ഷണ ഡാറ്റയുടെ







