കോഴിക്കോട് ജില്ലയിൽ കനത്ത മഴ; ക്വാറികളുടെ പ്രവർത്തനത്തിനും ഖനനത്തിനും നിരോധനം

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ എന്നിവ താൽക്കാലികമായി നിർത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനവും പൂർണ്ണമായി നിരോധിച്ചു.

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.