ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജി. വി. എച്ച്.എസ്. എസ്.അത്തോളി (വി.എച്ച്.എസ്.ഇ.വിഭാഗം) എൻ. എസ്. എസ്.വൊളന്റിയേഴ്‌സും അധ്യാപകരും ചേർന്ന് അത്തോളി ടൗണിൽ പൊതുജനങ്ങൾക്കായി രക്തദാന ബോധവത്കരണ ക്ലാസ്സ് നടത്തി. വൊളന്റിയർമാരായ സ്നേഹ എൻ. ടി, ഹിബ ഫാത്തിമ, ഫാത്തി മിന്നത്ത്, ഹാനിബ, ഹന ഫാത്തിമ, വൊക്കേഷണൽ അധ്യാപിക ഷൈനി. എ. കെ. എന്നിവർ സംസാരിച്ചു.
ജീവൻ രക്ഷിക്കുവാനുള്ള ലളിതവും മഹത്തരവുമായ കർമമാണ് രക്തദാനം. രക്ത ദാനത്തിലൂടെ സ്വീകർത്താവിനോടൊപ്പം രക്തദാതാവിനും ശാരീരികവും മാനസികവുമായ ഗുണങ്ങൾ ലഭിക്കുന്നു. രക്തദാനം എന്ന മഹാദാനത്തിനായി സ്വയം തയ്യാറായി എല്ലാവരും പ്രത്യേകിച്ച് യുവാക്കൾ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ അഭ്യർത്ഥിച്ചു. തുടർന്ന് ബസ് സ്റ്റോപ്പിലും സ്കൂൾ പരിസരത്തും രക്തദാന ബോധവത്‌കരണ പോസ്റ്ററുകൾ പതിപ്പിച്ചു.