നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയുമായ എടക്കാട് സ്വദേശി റാം ഹൗസിൽ നിഖിൽ.എസ്.നായരിനെ (34 ) കാപ്പ നിയമപ്രകാരം ജയിലിലടച്ചു. നടക്കാവ്, എലത്തൂർ, ചേവായൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാൾക്കെതിരായി ഉണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തിയതിനും, അശ്ലീല ഭാഷയിൽ ചീത്ത പറയല്‍, വധ ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കുകയായിരുന്നു. ഏപ്രിൽ 20 ന് പുതിയങ്ങാടി പെട്രോൾ പമ്പിൽനിന്നും പ്രതിശ്രുത വരനുമായി ഇറങ്ങുകയായിരുന്ന യുവതിക്കു നേരെ അശ്ലീല ആംഗ്യം കാണിക്കുകയും, പ്രതിശ്രുത വരനെ ആക്രമിച്ച് നെറ്റിയിലെ എല്ല് പൊട്ടിക്കുകയും ചെയ്തതിന് പിടിക്കപ്പെട്ട് വീണ്ടും കേസിൽ ഉൾപ്പെടുകയുമായിരുന്ന പ്രതിക്കെതിരെ എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ.കെ.പവിത്രൻ സമർപ്പിച്ച ശുപാർശയിലാണ് ജില്ലാകലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്
Latest from Main News
ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ
കല്പ്പറ്റ:ജില്ലയില് മണ്സൂണ്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ‘വയനാട് മഡ്ഫെസ്റ്റ്-സീസണ് 3’ ജൂലൈ 12
‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ
കൊയിലാണ്ടി :പുഷ്പരാജ് മണമൽ (65)(രാഗ്സൺ ഇലട്രോണിക്സ്) അന്തരിച്ചു. കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽ തിളങ്ങി നിന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ :
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്ഡ് അനുസരിച്ചുള്ള വോട്ടര്പ്പട്ടികയുടെ ക്രമീകരണം പൂര്ത്തിയായി. പോളിങ് ബൂത്ത്