കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങൾ പ്രകാശം ചെയ്തു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്സിബിഷൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങളേയും വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒരു സമഗ്ര പരിപാടി തയ്യാറാക്കിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകങ്ങൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായ ബോധവൽക്കരണപുസ്തകങ്ങളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോൾ ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ. അരുൺ ബി. നായരുടെ ‘മനസ്സും ആസക്തികളും’ സി. രാമസ്വാമി ചെട്ടിയാരുടെ ‘ലഹരിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കാം’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ സുജ ചന്ദ്ര പുസ്തകം പരിചയപ്പെടുത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ റെജി ലൂക്കോസ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഫാ. നെൽസൺ പി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ദീപ്തി കെ.ആർ. നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പുതിയ ബഹുനില കെട്ടിടം അവസാനഘട്ടത്തിലേക്ക്

Next Story

പീരുമേടിന് സമീപം വനത്തിനുള്ളിൽ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പൊലീസ്

Latest from Main News

‘ആകാശ എയർ’ കോഴിക്കോടിന്റെ റൺവേയിൽ മുത്തമിട്ടു

പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ശുഭ വിരാമം. ‘ആകാശ എയർ’ കോഴിക്കോടിന്റെ റൺവേയിൽ മുത്തമിട്ടു. ആദ്യ ഫ്ലൈറ്റിന് കോഴിക്കോട് വിമാനത്താവളത്തിൽ പ്രൗഢോജ്വല സ്വീകരണമൊരുക്കി.  ക്യൂ.പി.

അന്താരാഷ്ട്ര വിവർത്തനദിനത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു

കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു. ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക

തുഷാരഗിരി പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടിയയാൾ കഴുത്തറ്റ് മരിച്ചു

തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു.ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത്

കാന്തപുരത്തിന് ടോളറൻസ് അവാർഡ്

ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡിനാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാർ അർഹനായത്. ഒക്ടോബർ 4