തിരുവങ്ങൂര്‍ പുതിയോട്ടിൽ ടി .പി ദാമോദരൻ അന്തരിച്ചു

/

തിരുവങ്ങൂര്‍:റിട്ട. കെ എസ് ഇ ബി അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍ പുതിയോട്ടിൽ ടി .പി ദാമോദരന്‍(92) അന്തരിച്ചു. കെ എസ് ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 35 ദിവസത്തെ കെ എസ് ഇ ബി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. കെ എസ് ഇ ബി പെന്‍ഷണേഴ്സ് സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗവും കോഴിക്കോട് ഡിവിഷന്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്നു . തിരുവങ്ങൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്ര കമ്മിറ്റി ജന. സെക്രട്ടറിയായിരുന്നു.

ഭാര്യ: അരയമ്പലത്ത് ദേവകി. മക്കള്‍: ടി. പി ബിപിന്‍ ദാസ്(റിട്ട. എ എസ് ഐ,എലത്തൂര്‍ പോലീസ് സ്റ്റേഷന്‍) , ടി. പി അരുണ്‍ ദാസ് (അനിത-ഡി ഓട്ടോ ഇലക്ട്രിക്കല്‍സ്,വടകര)

മരുമക്കൾ: നിഷ പയന്തോങ്ങ് ,ജിജ മൂട്ടോളി .സഹോദരങ്ങള്‍: ടി .പി രാഘവന്‍(റിട്ട. സീനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് വകുപ്പ്), പരേതരായ ടി .പി രവീന്ദ്രന്‍ (മുന്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ), ടി. പി മാധവി, ടി. പി ശ്രീധരന്‍(റിട്ട. ഡെപ്യൂട്ടി എച്ച് എം, സി കെ ജി മെമ്മോറിയല്‍ എച്ച് എസ് എസ്,തിക്കോടി)

സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published.