അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല. മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന ശേഷം നെയ്യഭിഷേകം ഉൾപ്പെടെയുള്ള പതിവു ചടങ്ങുകൾ നടക്കും. ദിവസവും വൈകിട്ട് പടി പൂജയുണ്ട്. 19നു രാത്രി 10നു പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും. ദർശനത്തിനു www.sabarimalaonline.org പോർട്ടൽ വഴി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം.

Leave a Reply

Your email address will not be published.