കുറ്റ്യാടിയെ കാർന്നു തിന്നുന്ന ലഹരി സെക്സ് മാഫിയകൾക്കെതിരെ ‘കവചം’ തീർത്ത് യൂത്ത് കോൺഗ്രസ്. രാസലഹരി നൽകി പതിനഞ്ച് കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സമഗ്രാന്വേഷണം നടത്തണമെന്നും ലഹരി മാഫിയകൾക്കെതിരെ നടപടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം ‘കവചം’ സംഘടിപ്പിച്ചത്. രാസ ലഹരിപീഡനത്തിൻ്റെ കണ്ണികളെക്കുറിച്ച് പോലീസ് അന്വേക്ഷണം വ്യാപിപ്പിക്കണമെന്നും രക്ഷിതാക്കളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല ഉപാദ്ധ്യക്ഷൻ എസ്. സുനന്ദ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ.വി.സജീഷ് അദ്ധ്യക്ഷനായി. കെ എസ് യു ജില്ല ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡൻ്റ് പി.കെ. സുരേഷ്, കെ.കെ. ജിതിൻ, എസ്.എസ്. അമൽ കൃഷ്ണ, സിദ്ധാർത്ഥ്, കെ.ജെ. അശ്വന്ത്, പി. ബബീഷ്, പി.കെ.അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







