മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം ഉപയോഗിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം മൂന്നാഴ്ച സാവകാശം തേടിയിട്ടുണ്ട്.

വായ്പ എഴുതിത്തള്ളണമെന്ന് ദേശീയദുരന്തനിവാരണ അതോറിറ്റിക്ക് ശിപാർശ ചെയ്യാൻ അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. ദുരന്തനിവാരണ നിയമഭേദഗതിയിൽ പതിമൂന്നാം വകുപ്പ് ഒഴിവാക്കി എന്നതാണ് വിശദീകരണം. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ അതിരൂക്ഷവിമർശനം. വിഷയത്തിൽ കേന്ദ്രസർക്കാറിൻ്റെ നിലപാട് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ ആവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതോടെ ഭരണഘടനാപരമായി കേന്ദ്രസർക്കാറിന് വിവേചന അധികാരം ഉണ്ടെന്നും, രാജ്യത്തിനൊരു തുല്ല്യ നിയമമുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

ഇത് സംബന്ധിച്ച് കേന്ദ്രസർക്കാറിന് നടപടി സ്വീകരിക്കാൻ ആകുമെന്നും അല്ലെങ്കിൽ കേന്ദ്രസർക്കാർ അശക്തനാണെന്ന് പറയേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരൻ നമ്പ്യാർ, പി.എം മനോജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടെ വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം മൂന്നാഴ്ച സമയം തേടി. മുണ്ടക്കയച്ചൂരിൽ മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്നാണ് തുടക്കം മുതൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാട്.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും ; മന്ത്രി വി ശിവൻകുട്ടി

Next Story

ഐ. എച്ച്.ആർ.ഡി. തിരുത്തിയാട് ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സീറ്റ് ഒഴിവ്

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം; കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും