ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്കൂളിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുപയോഗിച്ച് നവീകരിച്ച ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സ്കൂളിന് സമർപ്പിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പുരസ്കാരം നൽകി അനുമോദിക്കുകയും പഠനത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ എൻ. ഇ.ഐ. അഹമ്മദ് പുരസ്കാര സമർപ്പണവും നടന്നു.

മോഹനൻ നടുവത്തൂർ, സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.എ. ഇന്ദിര, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.ടി. റഹ് മത്ത്, വത്സരാജ് കേളോത്ത്, സി.ഭവിത, എ. അസീസ്, പി.ടി.എ. പ്രസിഡൻ്റ് കെ.സത്താർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ലൈജു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ഷിത, പ്രധാനാധ്യാപിക പി.ബി. ദീപ, പി.വി. ബഷീർ, രാഗം മുഹമ്മദലി, എൻ.ഇ.മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

1974 – 76 പ്രീഡിഗ്രി ബാച്ച് : ഓർമ്മക്കൂട്ട് സംഘടിപ്പിച്ചു

Next Story

പ്രധാനമന്ത്രി അഹമ്മദാബാദില്‍, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദര്‍ശിച്ചു

Latest from Local News

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം; പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ

റോഡിന്റെ ശോച്യാവസ്ഥ യു .ഡി.എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതീകാത്മക കുളി സമരം നടത്തി

പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും

നിപ: ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട്

മേലൂർ ദാമോദരൻ ലൈബ്രറിയിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. റോസ്‌ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ്