അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. എ. പവിത്രനെയാണ് ജില്ലാ കളക്ടർ അടിയന്തരമായി സസ്പെൻഡ് ചെയ്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ  ഇയാൾ ഫേസ്ബുക്കിലൂടെ യുവതിയെ അസഭ്യം പറയുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ ജില്ലാ കലക്റ്റർ ഇമ്പശേഖർ ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Next Story

തിരുവങ്ങൂര്‍ ടി പി ദാമോദരന്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇബി) അന്തരിച്ചു

Latest from Main News

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  സേവനം  പ്രയോജനപ്പെടുത്താം

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  ഈ സേവനം  പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ

ശബരിമലയില്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു 22 ന് കേരളത്തില്‍ എത്തും

ശബരിമലയില്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു കേരളത്തില്‍ എത്തും. ഈ മാസം 22 ന് കേരളത്തില്‍ എത്തുന്ന രാഷ്ട്പതി 24 വരെ

സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത്​ കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ

സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത്​ എന്നതടക്കം ഇവയുടെ വിൽപനക്ക്​ കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. രണ്ട്

കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* ▪️▪️▪️▪️▪️▪️▪️▪️  *1 മെഡിസിൻ വിഭാഗം* *ഡോ ഗീത പി.*  *2 സർജറി