സി.പി.എം. വർഗീയത പറഞ്ഞ് വോട്ട് തേടുന്നു: സത്യൻ കടിയങ്ങാട് 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വർഗീയ വികാരം അഴിച്ചു വിട്ടുള്ള പ്രചാരണ രീതിയാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്നും ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയലാണെന്നും കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് പ്രസ്താവിച്ചു. അരിക്കുളം തണ്ടയിൽ താഴ കെ.ടി. ഗംഗാധരൻ നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. ദാമോദരൻ ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശിവൻ എലവന്തിക്കൽ, യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി. രാമദാസ്, ബ്ളോക്ക് ഭാരവാഹികളായ കെ. അഷറഫ്, ശ്രീധരൻ കണ്ണമ്പത്ത്, ലതേഷ് പുതിയേടത്ത്, കെ. ശ്രീകുമാർ, അഹമ്മദ് ഹാജി നാറാണത്ത്, സി. മോഹൻദാസ്, പത്മനാഭൻ പുതിയേടത്ത്, സി.കെ. വിശ്വനാഥൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.