ആതുര സേവന രംഗത്തെ മാതൃകയാർന്ന പ്രവർത്തനങ്ങൾ, സി.കെ. ഉഷയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം

കുറ്റ്യാടി: ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നഴ്സിംഗ് അസിസ്റ്റൻ്റായി സർവ്വീസിൽ നിന്നും വിരമിച്ച സി.കെ. ഉഷയ്ക്ക് നിട്ടൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് പൊന്നാട അണിയിക്കുകയും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ. സുരേഷ് ഉപഹാരം നൽകുകയും ചെയ്തു. കെ. അദ്ധ്യക്ഷനായി. പി.പി.ദിനേശൻ, ജി.കെ.വരുൺ കുമാർ, വി.പി. കാസിം, ടി. അശോകൻ, മൊട്ടന്തറ രാജൻ, തൂവ്വേമ്മൽ അശോകൻ, വി. രാജേഷ്, അനൂജ് ലാൽ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.