ആര്‍ക്കൈവ്‌സ് വാരാഘോഷം: പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗവുമായി ചേര്‍ന്ന് കോഴിക്കോട് റീജ്യണല്‍ ആര്‍ക്കൈവ്‌സ് പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തില്‍ പരിശീലനവും സംഘടിപ്പിച്ചു. ക്രിസ്ത്യന്‍ കോളേജില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ഡോ. സച്ചിന്‍ പി ജെയിംസ് ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ ആര്‍ക്കൈവ്‌സ് സൂപ്രണ്ട് എം ജി ജ്യോതിഷ് ആര്‍ക്കൈവ്‌സിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. ഷിനോയ് ജസിന്ത്, അസി. പ്രൊഫസര്‍ സ്റ്റെഫി ജോര്‍ജ്, അസി. ആര്‍ക്കൈവിസ്റ്റ് ആര്‍ നിജ എന്നിവര്‍ സംസാരിച്ചു.
വിവിധ കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 10, 11 തീയതികളില്‍ സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്കില്‍ ചരിത്ര രേഖകളുടെ പ്രദര്‍ശനവും വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളുടെ വില്‍പനയും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.