കോഴിക്കോട് : ഗവ ആർട്സ് കോളേജ് 1974 – 76 വർഷത്തെ പ്രീഡിഗ്രി ബാച്ച് സംഗമം ‘ഓർമ്മക്കൂട്ട്’ സംഘടിപ്പിച്ചു. ഹോട്ടൽ അസ്മ ടവറിൽ നടന്ന ചടങ്ങ്
ആകാശവാണി മുൻ വാർത്താ അവതാരകൻ എം വി സക്കറിയ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 52 പേർ ഒന്നിച്ചു.
സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർ മുതൽ ഇപ്പോഴും ബിസിനസ് രംഗത്ത് തിളങ്ങി നിൽക്കുന്നവരും വിശ്രമജീവിതത്തിലും പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തി ഉപജീവനം നടത്തുന്നവരും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എം വി സക്കറിയ കൂടാതെ ജയിൽ സൂപ്രണ്ടായി വിരമിച്ച മൊയ്തീൻ കുട്ടി, സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യം സി ബി വി സിദ്ധിക്ക് തുടങ്ങി ഏതാനും പ്രശസ്തർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മരണമടഞ്ഞ സഹപാഠികൾക്ക് അനുശോചനം നടത്തി. സി ബി വി സിദ്ധിക്കിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും അവരുടെ ഓർമ്മകൾ പങ്കു വെച്ചു. മുരളിയുടെ മെൻ്റലിസം ഷോ ആസ്വാദ്യകരമായി. കോർഡിനേറ്റർ എം നാരായണൻ സ്വാഗതവും കെ അശോകൻ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.10.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം
കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്
തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി
കൊയിലാണ്ടി: അണേല മണ്ണുവയൽകുനി ബാലകൃഷ്ണൻ (56) അന്തരിച്ചു. അച്ഛൻ :പരേതനായ അരുമ , അമ്മ :പരേതയായ തെയ്യത്തിര ഭാര്യ :വിജയ (ആശാവർക്കർ)