2025-26 അധ്യയന വർഷം സംസ്ഥാനത്ത് എസ്എസ്എൽസി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംസം ഗ്രാന്റ്, സ്റ്റൈപന്റ് തുടങ്ങിയവ ലഭിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷകൾ ക്ഷണിച്ചു. സ്കോളർഷിപ്പിന് അർഹതപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവാസന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2304594, 2303229.
