വടക്കൻ കേരളത്തിൽ 14, 15, 16 തീയതികളിൽ റെഡ് അലർട്ട്

വടക്കൻ കേരളത്തിൽ 14, 15, 16 തീയതികളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ അറിയിച്ചു.

14ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് മുന്നറിയിപ്പ്. 15ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും 16ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുമാണ് റെഡ് അലർട്ട്. കാലവർഷം ശക്തിയാർജിച്ചതും ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാരണമാണ് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.

ജൂൺ 18 വരെ കേരളത്തിൽ മുഴുവൻ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനുശേഷവും കാലവർഷം സജീവമാണ്.  ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാത ചുഴി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങും. ഇതിൻ്റെ പ്രഭാവത്തിൽ തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിൽ മഴ ലഭിക്കും.

Leave a Reply

Your email address will not be published.

Previous Story

2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി.

Next Story

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി മരിച്ചു

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത