ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം. ആഗോള റാങ്കിങ്ങില്‍ രണ്ടാമതാണ് വെബ്‌സൈറ്റിന്റെ സ്ഥാനം. 60 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വെബ്‌സൈറ്റിന് ഒന്നരക്കോടിയിലധികം പേജ് വ്യൂസും ഉണ്ട്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു സന്തോഷവാര്‍ത്ത പങ്കുവെക്കട്ടെയെന്ന മുഖവുരയോട് കൂടിയാണ് കുറിപ്പ്.
