അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ 7 മുതൽ 14 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന 14 അംഗ ഇന്ത്യൻ ടീം വിയറ്റ്നാമിലേക്ക് യാത്രതിരിച്ചു. സി.ആർ .പി എഫ് താരമായ അബിത പറശ്ശേരി അനിൽ കുമാറിന്റെയും സജിതയുടെ മകളാണ്. വിവരം അറിഞ്ഞ പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ അഭിനന്ദനങ്ങൾ അറിയിച്ചു.കാരയാട് എൽ പി സ്കൂൾ, കൊഴുക്കല്ലൂർ യുപി സ്കൂൾ, നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം. 2002 ൽ ടി.പി. രാമകൃഷ്ണൻ ചെയർമാനും കോച്ച് അച്ചുതൻ മാസ്റ്റർ വൈസ് ചെയർമാനുമായിരൂപീകരിച്ച ബോളിവോള അക്കാദമിയിൽ ടൈം ബോഡിംഗ് വിദ്യാർത്ഥിയായിരുന്നു. അക്കാദമിയിൽ നിന്നും ദേശീയ നിലവാരത്തിലെയ്ക്ക് ഉയരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ്. അബിത 8 വർഷത്തോളം അക്കാദമിയിൽ പരിശീലിച്ചു. തൻ്റെ ഉയർച്ചയിൽ അച്ചുതൻ മാസ്റ്ററുടെയും അക്കാദമിയുടെ പ്രോത്സാഹനം ലഭിച്ചതായി അബിത പറഞ്ഞു. പിന്നീട് കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പഠനം ആരംഭിച്ചു . ജൂനിയർ ലെവൽ സ്റ്റേറ്റിന വേണ്ടി കളിച്ചു.2014 മുതൽ നാലു തവണ സ്റ്റേറ്റിനു വേണ്ടി കളിച്ചു .പിജിക്ക് പഠിക്കുമ്പോൾ സി.ആർ.പി.എഫിൽജോലി ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ
വൈസ് പ്രസിഡണ്ട് കെ .പി .രജിനി ,സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.എം. ബിനിത , മെമ്പർമാരായ കെ. എം. അമ്മത്, വി.പി അശോകൻ, എ. കെ. ശാന്ത ,എം.കെ .നിഷ , എ . ഇന്ദിര എന്നിവർ എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.
Latest from Local News
ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ
അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന് നടത്തിയ ഹയര് സെക്കന്ഡറി തുല്യത കോഴ്സിലെ മുതിര്ന്ന പഠിതാവും മുന് കായികാധ്യാപകനുമായ ടി സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :