ചരിത്രത്തിലാദ്യമായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ, 11 വയസ്സുള്ള ആൺകുട്ടി ഭരതനാട്യം വിദ്യാർത്ഥിയായി

ചരിത്രത്തിലാദ്യമായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ, 11 വയസ്സുള്ള ആൺകുട്ടി ഭരതനാട്യം വിദ്യാർത്ഥിയായി. ഓസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമാക്കിയ 11 വയസ്സുള്ള ഡാനിയേൽ എൽദോയാണ്, കലാമണ്ഡലത്തിൽ ഭരതനാട്യ കോഴ്‌സിന് ചേർന്നത്. ഭരതനാട്യത്തോടുള്ള അഭിനിവേശമാണ് ഡാനിയേൽ എൽദോ എന്ന കൗമാരക്കാരനെ കലാമണ്ഡലത്തിലെത്തിച്ചത്. ആറ് മാസമാണ് ഡാനിയേൽ പഠിക്കുന്ന കോഴ്സി​ന്റെ കാലാവധി.

എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ഡാനിയേൽ, ഓസ്‌ട്രേലിയയിൽ ഒരു പരിപാടിക്കായി ഭരതനാട്യം കുറച്ചു നാൾ അഭ്യസിച്ചിരുന്നു, ആ പരിപാടിക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ചു. അടുത്തിടെ കേരള കലാമണ്ഡലത്തിൽ അധ്യാപകനായി ജോലി ലഭിച്ച പ്രശസ്ത മോഹിനിയാട്ടം നർത്തകനായ ആർ‌എൽ‌വി രാമകൃഷ്ണനാണ് ഡാനിയേലിനെ ഭരതനാട്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.