ദിലിപ് ഹരിതത്തിന് മികച്ച നടനുള്ള അവാർഡ്; ചിത്രം തേങ്ങ

‘തേങ്ങ’ എന്ന ഹൃസ്വ സിനിമയിലെ അഭിനയത്തിന് അസ്മ യുടെ 2025ലെ മികച്ച നടനുള്ള അവാർഡ് ബാലുശ്ശേരിക്കാരനായ ദിലീപ് ഹരിതം ഏറ്റുവാങ്ങി. ‘ചോദ്യം’ എന്ന കുട്ടികളുടെ ഹ്യസ്വ സിനിമയ്ക്കും സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന അസ്മ ഷോർട്ട് ഫിലിം മ്യുസിക്ക് വീഡിയോ ഫെസ്റ്റിവലിലാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സൂര്യ കൃഷ്ണമൂർത്തി, കാവാലം ശ്രീകുമാർ, രാജി മേനോൻ, ശ്രീകാന്ത് ,ടി.ആർ. നായർ, ഡോ: ആർ.എസ് പ്രസാദ്, മുൻ സ്പീക്കർ എൻ .ശക്തൻ, സി. ആർ മഹേഷ്.എം.എൽ.എ തുടങ്ങിവർ പങ്കെടുത്തു. അറന്നൂറിൽപ്പരം ഹൃസ്വ സിനിമകളൊണ് മത്സരത്തിനുണ്ടായിരുന്നത്. അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേയ്ക്കേഴ്സ് ആൻസ് ആർട്ടിസ്റ്റ്സിൻ്റെ മൂന്നാമത് ഫെസ്റ്റിവലാണ് നടന്നത്.

Leave a Reply

Your email address will not be published.