കോലഞ്ചേരി മെഡിക്കൽ കോളേജ് ആർട്സ് ഫെസ്റ്റിൽ സർഗ്ഗപ്രതിഭ 2025 ശിവാനി രാജീവ്

കോലഞ്ചേരി മെഡിക്കൽ കോളേജ് ആർട്സ് ഫെസ്റ്റിൽ സർഗ്ഗപ്രതിഭ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട ശിവാനി രാജീവ്. രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ്. കോളേജിലെ ചിത്രപ്രതിഭയായും ശിവാനി നാമ നിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ചിങ്ങപുരം സി കെ ജി മെമ്മോറിയൽ  എച്ച്.എസ്.എസിലെ പ്ലസ് ടു വിഭാഗം സുവോളജി അദ്ധ്യാപിക മഞ്ജുഷയുടെയും ഒറക്കിൾ ഫിനാൻഷ്യൽ സർവിസസിലെ സീനിയർ ക ൺസൾട്ടന്റ് രാജീവിന്റെയും മകളാണ്.

മലയാളം കഥാരചന, ഇംഗ്ലീഷ് കഥാരചന, ഇംഗ്ലീഷ് കവിത രചന, കോളാഷ്, കാർട്ടൂൺ, പോസ്റ്റർ ഡിസൈനിങ്, പെൻ ടാട്ടൂയിങ്, ഫേസ് പെയിന്റിംഗ്, മെഹന്തി ഡിസൈനിങ്, രങ്കോലി, ജാം സ്കെച്ച് എന്നിവയിൽ സമ്മാനം നേടിക്കൊണ്ടാണ് ശിവാനി അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

Leave a Reply

Your email address will not be published.