വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില

വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് മലയാളിയുടെ അടുക്കള ബജറ്റ്. പിടിവിട്ടു ഉയരുകയാണ് വെളിച്ചെണ്ണയുടെ വില. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. ഇതിലെല്ലാം പെട്ടു പോകുന്നതാകട്ടെ സാധാരണക്കാരും.

ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു

Next Story

കോലഞ്ചേരി മെഡിക്കൽ കോളേജ് ആർട്സ് ഫെസ്റ്റിൽ സർഗ്ഗപ്രതിഭ 2025 ശിവാനി രാജീവ്

Latest from Main News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സൂചനയായി ജനുവരി 27ന് ഒപി ബഹിഷ്‌കരണത്തോടൊപ്പം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം ‘ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,