നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഹെഡ്മാസ്റ്റർ നിഷിധ് കെ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ചെണ്ട പരിശീലനത്തിന്റെ അനുബന്ധമായാണ് ശ്രീ സുദിൻ നടുവണ്ണൂരിന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലനം. പ്രിൻസിപ്പൽ ഷാമിനി ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സുരേഷ് ബാബു എ. കെ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ സന്ധ്യ പി. കെ, അനിൽകുമാർ പി. കെ എന്നിവർ ആശംസകൾ നേർന്നു. എസ്.ആർ ജി കൺവീനർ അനീഷ്എം. എം നന്ദി പ്രകാശനം നടത്തി.
