ടീപോയ് ഗ്ലാസ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു

ടീപോയ് ഗ്ലാസ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കൊല്ലം കുണ്ടറയിലാണ് ഈ ദാരുണ സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. മേശയുടെ മുകളിൽ കയറവേ കാൽ വഴുതി ഗ്ലാസിനു മുകളിൽ വീഴുകയായിരുന്നു. ചോരവാർന്നു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിളയിലഴികത്ത് വീട്ടിൽ സുനീഷിന്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.