കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. രണ്ട് പൊലീസ് ഡ്രൈവര്‍മാരെയും അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ് പ്രതിചേര്‍ത്തത്. സെക്‌സ് റാക്കറ്റിലൂടെ വരുമാനം നേടി എന്ന കണ്ടെത്തലിലാണ് പൊലീസ് ഡ്രൈവര്‍മാരെ പ്രതിചേര്‍ത്തത്
മലാപറമ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തത്. കോഴിക്കോട് വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. സെക്‌സ്‌റാക്കറ്റിലൂടെ ഇരുവരും വരുമാനം നേടി എന്നതാണ് പൊലീസ് കണ്ടെത്തല്‍.
പ്രധാന പ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നും പൊലീസ് ഡ്രൈവര്‍മാരെ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്. അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ നിമിഷ് എന്നയാളെയും പ്രതിചേര്‍ത്തു.
കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. നേരത്തേ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ റെയ്ഡിന് പിന്നാലെ പിടിയിലായിരുന്നു.
Latest from Main News
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 33 രൂപ കുറഞ്ഞതോടെ ഹോട്ടൽ
വിദേഹ രാജ്യത്തിൻ്റെ തലസ്ഥാനം ? മിഥിലാപുരി അഹല്യയുടെ ഭർത്താവ് ? ഗൗതമൻ അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ? ശ്രീരാമചന്ദ്രൻ
സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448
ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.