പേരാമ്പ്ര : ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ കമ്മിറ്റി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. സംഗമം പ്രൊഫ. ടി നാരായണൻ ഉദ്ഘാടനം ചെയ്തു. മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം വിളിച്ചോതുന്ന ഇത്തരം സംഗമങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡണ്ട് കെ മുബീർ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം എം എം മുഹിയുദ്ദീൻ ഈദ് സന്ദേശം നൽകി. എസ് കെ അസൈനാർ മാസ്റ്റർ, കെ പി ആലിക്കുട്ടി, ഇ പി സുരേഷ് കുമാർ, പി കെ പ്രിയേഷ് കുമാർ, കുഞ്ഞബ്ദുള്ളവാളൂർ, രതീഷ് രാധാകൃഷ്ണൻ, ലീന ടീച്ചർ, അഷ്‌റഫ് കല്ലോട്, മനോജ് പൊൻപറ, സിറാജ് മൂരികുത്തി,കുഞ്ഞബ്ദുള്ള പുലൂക്കിൽ, ടി ഷൈമ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി സി മുസ്തഫ സ്വാഗതവും എൻ പി എ കബീർ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍
ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30
സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്