ലഹരി നിർമാർജന സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ബോധം ക്യാമ്പയിൻ 2025 ബ്രോഷർ കൈമാറി

ലഹരി നിർമാർജന സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി മുക്ത ക്യാമ്പസ് ബോധം കാമ്പയിൻ സ്കൂൾ തല പ്രചരണോത്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ എ. അസീസ് മാസ്റ്റർ ജി വി എച്ച് എസ് എസ് കൊയിലാണ്ടി പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാറിന് ബോധം കാമ്പയിൻ 2025 ബ്രോഷർ കൈമാറി നിർവഹിക്കുന്നു. സ്കൂൾ അധ്യാപകൻ എ കെ അഷറഫ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ക്ലാസ്സ്‌ ടീച്ചർ നിഷിത,
ക്ലാസ്സ്‌ ലീഡർ അമേയ, ലഹരി നിർമാർജന സമിതി ഭാരവാഹികളായ സയ്യിദ് അൻവർ മുനഫർ, എം കെ. മുസ്തഫ അബ്ദുറഹിമാൻ ബസ്‌ക്രാൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.