സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

2024ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് കേരള ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഈ കാലയളവില്‍ പുറത്തിറക്കിയ ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
പരിപാടികള്‍ ഹാര്‍ഡ്ഡിസ്‌ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കണം. ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂളിന് സമീപം സ്റ്റാച്യു റോഡിലുള്ള അര്‍ച്ചന ബില്‍ഡിങ്ങിലെ അക്കാദമിയുടെ സിറ്റി ഓഫീസില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2754422

Leave a Reply

Your email address will not be published.