‘പച്ചക്കുട’ വൃക്ഷവത്ക്കരണ ക്യാമ്പയിന് തുടക്കമായി

കെ.എം. എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ ബാലവേദി വൃക്ഷവത്ക്കരണ ക്യാമ്പയിന് “പച്ചക്കുട” തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. 17-ാം വാർഡ് മെമ്പർ രതീഷ്, വി.എം ഗംഗാധരൻ, ബിജുലാൽ. കെ.എ, പിലാക്കാട്ട് രാജൻ, പാത്യേരി രാലവൻ തുടങ്ങിയവർ സംസാരിച്ചു. മുഖ്യാതിഥിയായി താലൂക്ക് സെക്രട്ടരി പി.വേണു പങ്കെടുത്തു. കെ.കെ ദിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് എ.പി ശ്രീധരൻ അദ്ധ്യക്ഷനായി. പി.കെ.ലീല നന്ദി രേഖപ്പെടുത്തി. പഞ്ചായത്തു നൽകിയ പ്ലാസ്റ്റിക്ക്ബോട്ടിൽ ബിൻ വൈസ് പ്രസിഡണ്ട് പി.വേണു വഴിയോരത്ത് സ്ഥാപിച്ചു.

Leave a Reply

Your email address will not be published.