ഹയർ സെക്കൻഡറിയിൽ 2023 -24 അധ്യയന വർഷം മുതൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപക തസ്തിക നിലനിർത്തി നിയമന അംഗീകാരം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ 2023 -24 അധ്യയന വർഷം മുതൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപക തസ്തിക നിലനിർത്തി നിയമനഅംഗീകാരം നൽകാൻ ഉത്തരവ്. എന്നാൽ പുതിയ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

ഹയർസെക്കൻഡറിയിൽ അറബിക്, ഉറുദു, തമിഴ്, കന്നട ഉൾപ്പടെയുള്ള ഉപഭാഷകൾ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികൾ മതിയെന്ന് 1998ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ 2014, 15, 16 അധ്യായന വർഷം ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയ കത്തിൽ അറബിക് തസ്തിക അനുവദിക്കാൻ 25 കുട്ടികൾ വേണമെന്ന് നിർദേശിച്ചു. എന്നാൽ സർക്കാർ ഉത്തരവിനെ കത്തിലൂടെ ഭേദഗതി വരുത്തുന്നതിന് നിയമസാധുത ഇല്ലെന്ന നിഗമനത്തിൽ വകുപ്പ് എത്തുകയായിരുന്നു. കോടതിയിൽ ഫയൽ ചെയ്ത കേസിലെ വിധിയും ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്താൻ കാരണമായി. ഇതോടെയാണ് ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയരക്ടർ പുതിയ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി

Next Story

നിധിയെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത