വ്യാജ ഡോക്ടർ ചമഞ്ഞ മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ

പേരാമ്പ്ര: വയനാട്ടിലെ സ്വകാര്യഹോസ്പിറ്റലിൽ ഡോക്ടർ  ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും പോലീസ് പിടിയിലായി. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിൽ ആയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന ആണ് രോഗികളെ ചികിൽസിച്ചിരുന്നത് എന്നാണ് ലഭിച്ച വിവരം.

അമ്പലവയൽ പോലീസിന് പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ  കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ്‌ ആയി ജോലി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.