കൊയിലാണ്ടിയിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വരുന്നു ; മന്ത്രി ശ്രീ . പി. എ മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നിർവ്വഹിച്ചു

വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു.അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിത്സാ രീതികളും ട്രോമാകെയറും ഉൾപെടുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ൻ്റെ ശിലാസ്ഥാപന കർമ്മം 2025 ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ . പി. എ മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നിർവ്വഹിച്ചു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു .കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ രനീഷ്. പി. കെ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട് , വൈസ് ചെയർമാൻ അഡ്വ . കെ. സത്യൻ, മുൻ എം. എൽ. എ ശ്രീ. കെ. ദാസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ പി വി വേണുഗോപാൽ. രാമൻ ചെറുവക്കാട്, വിനോദ് വാഴനാരി, അഡ്വ.സുനിൽ മോഹൻ, വി പി ഇബ്രാഹിം കുട്ടി , അജിത് മാസ്റ്റർ വൈശാഖ് k k, അസീസ് മാസ്റ്റർ, രാജീവൻ, മുരളി തോറോത്ത്, ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ബിജു പി പി നന്ദി രേഖപെടുത്തി. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജീവനക്കാരും കുടുംബങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 12 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്