മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി സർവ്വസ്വവും ത്യജിക്കാനുള്ള മനസ്സിനെ രൂപപ്പെടുത്തുകയെന്നതാണ് ഈദിൻറെ സന്ദേശമെന്ന് കൽപ്പറ്റ നാരായണൻ

കൊയിലാണ്ടി: മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി സർവ്വസ്വവും ത്യജിക്കാനുള്ള മനസ്സിനെ രൂപപ്പെടുത്തുകയെന്നതാണ് ഈദിൻറെ സന്ദേശമെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു ജില്ല വൈസ് പ്രസിഡൻ്റ് സഈദ് എലങ്കമൽ ഈദ് സന്ദേശം നൽകി.
വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഏരിയ വനിതാ കൺവീനർ സുമയ്യ,പി .എം ബാലകൃഷ്ണൻ നടേരി, മധു കുറുവങ്ങാട്
ശ്രീജ പൂക്കാട്,വി. കെ റഷീദ് ,മൂസക്കോയ കണ്ണങ്കടവ് എന്നിവർ സംസാരിച്ചു. റാണി പ്രകാശ് കാപ്പാട് നാടൻപാട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.