നിധിയെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി

പ്രസവിച്ചയുടനെ ആശുപത്രിയില്‍ ഉപേക്ഷിച്ച നിധിയെ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറും. കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുളള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

 

Leave a Reply

Your email address will not be published.