ആധാറും ഒടിപിയും നിർബന്ധം; ഇല്ലെങ്കിൽ തത്കാൽ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് നടക്കില്ല

 

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ 2025 ജൂലൈ 1 മുതൽ നിരവധി പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആധാർ പ്രാമാണീകരണം നിർബന്ധമാക്കുന്നതാണ് ഏറ്റവും പ്രധാന മാറ്റം.

2025 ജൂലൈ 15 മുതൽ, തത്കാൽ ബുക്കിംഗിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി (OTP) പരിശോധനയും നിർബന്ധമാകും. ബുക്കിംഗിനിടെ ഉപയോക്താവ് നൽകുന്ന മൊബൈൽ നമ്പറിലേക്ക് അയക്കുന്ന സിസ്റ്റം-ജനറേറ്റഡ് ഒടിപി പരിശോധിച്ച ശേഷം മാത്രമേ ഐആർസിടിസി വെബ്‌സൈറ്റിലൂടെയോ കമ്പ്യൂട്ടറൈസ്ഡ് PRS കൗണ്ടറുകളിലൂടെയോ അംഗീകൃത ഏജന്റുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ.

Leave a Reply

Your email address will not be published.