ചിങ്ങപുരം: പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പി.ടി.എ.യുടെ സഹായത്തോടെ രക്ഷിതാക്കൾ നിർമ്മിച്ച പേപ്പർ പേനകൾ സ്കൂളിലെ കുട്ടികൾക്കും എളമ്പിലാട് പ്രദേശത്തെ വീടുകളിലും സൗജന്യമായി വിതരണം ചെയ്ത് വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അക്ഷരപ്പച്ച’ പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വർഷം ‘പെൻബോക്സ് ചലഞ്ചിലൂടെ’ കുട്ടികളുടെ വീടുകളിൽ നിന്ന് ഉപയോഗം കഴിഞ്ഞ 382 പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ രണ്ടാം ഘട്ട പ്രവർത്തനമായിട്ട് കൂടിയാണ് പേപ്പർ പേനകൾ നിർമ്മിച്ച് വിതരണം ചെയ്തത്. സ്കൂൾ പരിസരത്തെ വീടുകളിൽ കുട്ടികളെത്തി ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ മണ്ണിലെത്തുമ്പോഴുള്ള ദോഷഫലങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് പേപ്പർ പേനയുടെ പ്രാധാന്യം പറഞ്ഞു കൊടുത്ത് വിതരണം ചെയ്യുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ നൂറ് കണക്കിന് പേപ്പർ പേനകൾ നിർമ്മിച്ച് ഇനി മുതൽ സ്കൂളിൽ അതിഥികളായെത്തുന്നവർക്കും,ഉപഹാരമായും കൈമാറും. മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് പേനകൾ അടങ്ങിയ കൂട കൈമാറി ‘അക്ഷരപ്പച്ച’ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.എം.രജുല, പി.എം.വിനോദ് കുമാർ, കെ.സി.ദിലീപ്,എ.ബാബുരാജ്,വീക്കുറ്റിയിൽ രവി,മൊയ്തീൻ ഹാജി കൊയിലോത്ത്, ശ്രീനിവാസൻ കുനിയിൽ, ,കെ.പി.പ്രഭാകരൻ,പി.കെ.റഫീഖ്, മൃദുല ചാത്തോത്ത്,
സുഷ എളമ്പിലാട് എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to
അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്
ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം







