കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ, കൃത്യമായി മറുപടി നൽകിയില്ല, 9 പേർക്കെതിരെ നടപടി

കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. കൃത്യമായി മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി. പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കെ എസ് ആർ ടിസി കൺട്രോൾ റൂം സജീകരിച്ചത്. ഇവിടേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. കൺട്രോൾ റൂമിൽ പലരും ജോലി ചെയ്യാതെ ഇരിക്കുന്നുവെന്നാണ് നേരത്തെ മന്ത്രി ഉയർത്തിയ വിമർശനം. മന്ത്രിയുടെ കോളിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ അന്വേഷണം നടത്തി സ്ഥലം മാറ്റാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പ്രഭാകരൻ അന്തരിച്ചു

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.06.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

Latest from Main News

അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ

പണിമുടക്കിനിടയിലും ഗുരുവായൂരപ്പ ദർശനത്തിന് ആയിരങ്ങൾ

ഗുരുവായൂർ: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും ഗുരുവായൂരപ്പ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ നിർമ്മാല്യം മുതൽ ദർശന സായൂജ്യം തേടി

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 10.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 10.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ

ഫറോക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണത്തിൽ പരിക്ക്.

കോഴിക്കോട്: ഫറോക്ക് – ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും ഐആർഎംയു

ഇരുട്ടിലാവില്ല ഗ്രാമങ്ങള്‍; കുറ്റ്യാടി മണ്ഡലത്തിലെ 53 ഇടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റൊരുങ്ങി

കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമങ്ങളില്‍ ഇനി മിനിമാസ്റ്റ് ലൈറ്റിന്റെ പുതുവെളിച്ചം. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്