പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 406 ഒഴിവുകൾ ഉണ്ട്. പരിശീലനകാലത്ത് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷ അയക്കാം. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10) ഒഴിവുകൾ ഉണ്ട്. നേവി 42 (വനിതകൾക്ക് 5) ഒഴിവുകൾ, എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2) ഒഴിവുകൾ, ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2) ഒഴിവുകൾ, ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2) ഒഴിവുകൾ, നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4) ഒഴിവുകൾ.
Latest from Local News
എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്. ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) അന്തരിച്ചു. മക്കൾ റസാഖ് (ബഹ്റൈൻ), അബ്ദുള്ള, ജമീല,
മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത്
കൊയിലാണ്ടി: മാടാക്കര ചെറിയ രാരോത്ത് രമ (58) അന്തരിച്ചു. ഭർത്താവ് :ബാലൻ. മക്കൾ: നിജേഷ് (കുട്ടൻ ),നിഷ. മരുമക്കൾ: അജിത്ത്, ശരണ്യ.