ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് പ്രവേശനോത്സവത്തോടെ ആരംഭിക്കും

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് പ്രവേശനോത്സവത്തോടെ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരി നിർമാർജ്ജനം അടക്കമുള്ള വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും. അവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യും. പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും നാളെയുമായി നടക്കും.

പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ് പരിശോധിക്കാൻ കഴിയും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ജൂൺ 10,11 തീയതികളിലായാണ് നടക്കും. 

Leave a Reply

Your email address will not be published.