നവീകരിച്ച കടിയങ്ങാട്- പെരുവണ്ണാമൂഴി- ചെമ്പനോട- പൂഴിത്തോട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. രാജ്യത്തെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ബി എം ആന്റ് ബി സിയിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നതെന്നും ഈ നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകൾക്ക് അഞ്ച് വർഷത്തോളം കേടുപാടുകൾ സംഭവിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 19.7 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, വൈസ് പ്രസിഡന്റ് ടി പി റീന, ബ്ലോക്ക് മെമ്പർ കെ കെ വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ശൈലജ, പഞ്ചായത്ത് അംഗങ്ങളായ കെ മുബഷിറ, കെ ടി മൊയ്‌ദീൻ, പി കെ പ്രകാശിനി, തുടങ്ങിയവർ പങ്കെടുത്തു.