അറബിക്കടലിൽ ബേപ്പൂര്‍ തീരത്ത് നിന്ന് മാറി തീപിടിച്ച കപ്പലിൽ നിന്നും കടലിലോ, കടൽ തീരത്തോ എണ്ണ ചോർച്ചയ്ക്കും തുടർന്നുള്ള മലിനീകരണ സാധ്യതയും കണക്കിലെടുത്ത് ജില്ലാ തല പൊല്യൂഷൻ റെസ്‌പോൺസ് (പിആർ) ടീം, ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കണമെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ തീരദേശ ശുചീകരണത്തിനും മറ്റും ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദേശം നൽകി.
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള എം വി വാൻഹായി 503 എന്ന ചരക്ക് കപ്പൽ, ബേപ്പൂർ തുറമുഖത്തിന് ഏകദേശം 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ്, അറബിക്കടലിലാണ് അപകടം സംഭവിച്ചത്