കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്‍.ഡി (പ്രവര്‍ത്തി പരിചയം അഭികാമ്യം). 80,000 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോണ്‍ – 0495 2355900.
