നൊച്ചാട്: നൊച്ചാട് സുന്നി സെന്ററിനു കീഴിൽ ആരംഭിച്ച പ്ലസന്റ് തിബിയാൻ പ്രീ സ്കൂളിന്റെ ഉദ്ഘാടനം എസ്. എം എജില്ലാ പ്രസിഡന്റ് ഡോക്ടർ. സയ്യിദ് സബൂർ ബാഹസൻ തങ്ങൾ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്പുറം മുഖ്യാതിഥിയായി. കാസിം ഹാജി നൊച്ചാട് പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ബഷീർ സഖാഫി വിളയിൽ സന്ദേശപ്രഭാഷണം നടത്തി. വി.സി സാജിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗഫൂർ ഹാജി, ടി ടി ബഷീർ, യൂസഫ് അറഫ്, അഷ്റഫ് ലത്തീഫി, സുബൈർ നിസാമി, ആഷിക് സഖാഫി, ഷാഹിർ പി സംസാരിച്ചു. ജാസർ അറഫ സ്വാഗതവും അസ്ഹൽ സഖാഫി നന്ദിയും പറഞ്ഞു.
