മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര അന്തരിച്ചു

/

മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ അന്തരിച്ചു. വടകര താഴെഅങ്ങാടി സ്വദേശിയാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയില്‍ ജോലി ചെയ്ത് വരുകയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകര്‍ക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു. 

മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published.

Previous Story

വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

Next Story

അത്തോളി പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി

Latest from Local News

ലഹരി നിർമാർജന സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ബോധം കാമ്പയിൻ 2025 ബ്രോഷർ കൈമാറി

ലഹരി നിർമാർജന സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി മുക്ത ക്യാമ്പസ് ബോധം കാമ്പയിൻ സ്കൂൾ തല പ്രചരണോത്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ

ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ സൗജന്യമായി കുട പരിശീലനം നൽകി

ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ സൗജന്യമായി കുട പരിശീലനം നൽകി. മുൻസിപ്പാലിറ്റി മുൻ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കോൽക്കളി പരിശീലനം ആരംഭിച്ചു

വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കോൽക്കളി പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി

വിളയാട്ടൂർ കുഴിപ്പരപ്പിൽ ബിയ്യാത്തു അന്തരിച്ചു

വിളയാട്ടൂർ കുഴിപ്പരപ്പിൽ ബിയ്യാത്തു (90) അന്തരിച്ചു.ഭർത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കൾ കെ.പി അമ്മദ് (ദുബൈ പോലീസ്), കെ.പി അബ്ദുൽഷുക്കൂർ (ബഹ്റൈൻ), കെ.പി

കാലവർഷം സജീവമാകുന്നു; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര