കുറ്റ്യാടി: ജെ സി ഐ കുറ്റ്യാടി ടൗണിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുറ്റ്യാടി മേഖലയിലെ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്. കുറ്റ്യാടി മേഖല തല ഉദ്ഘാടനം നിട്ടൂർ എൽ പി സ്കൂളിൽ ജെ സി ഐ പ്രസിഡൻ്റ് അർജ്ജുൻ കോവുക്കുന്ന് പ്രധാനാധ്യാപിക ടി.വി. സുധയ്ക്ക് പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ജെ സി ഐ സോൺ ഓഫീസർമാരായ ഹാഫിസ് പൊന്നേരി, എൻ.കെ.ഫിർദൗസ്, പി.പി. ദിനേശൻ, സജിത്ത് ഏരത്ത്, ടി.പി. നീന, നീതു മിനീശ്, പി. എസ്. കൃഷ്ണപ്രിയ , ജിഫ്ന മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം
ചേമഞ്ചേരി: കാട്ടിൽ (കൃപ )അപ്പുനായർ (77) അന്തരിച്ചു.ഭാര്യ: തങ്ക മക്കൾ :അനീഷ് (ഗുജറാത്ത്), അനിത മരുമക്കൾ : ശ്രീശൻ ,ഭവ്യ .
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3.30
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള് രൂപം കൊണ്ട കുഴി അടയ്ക്കാന്