കൊയിലാണ്ടി ഐ. സി എസ് സെക്കണ്ടറി സ്കൂളിൽ കെ. ജി. പ്രവേശനോത്സവത്തിന് വർണാഭമായ തുടക്കം

കൊയിലാണ്ടി: ഐ. സി എസ് സെക്കണ്ടറി സ്കൂളിൽ കെ.ജി വിഭാഗം പ്രവേശനോത്സവത്തിന് വർണ്ണാഭമായ തുടക്കം. ലിൽ ഘാല എന്ന പേരിൽ നടന്ന പ്രൌഢഗംഭീരമായ പരിപാടി സദസിനെ കൈയിലെടുക്കുന്നതായിരുന്നു. അറിവിൻ്റെ ആദ്യാക്ഷരം നുകരാൻ രക്ഷിതാക്കളുടെ കൈപിടിച്ച് ഐ സി എസ് അങ്കണത്തിലെത്തിയ ഓരോ വിദ്യാർത്ഥികളെയും പുഞ്ചിരിയോടു കൂടിയാണ് അധ്യാപികർ സ്വീകരിച്ചത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ ഫോട്ടോഷൂട്ട് , വെൽക്കം ഡാൻസ് എന്നിവ അരങ്ങേറിയിരുന്നു.

കെ. ജി. വിഭാഗം ഇൻചാർജ് ദീപ മിസ്സിൻ്റെ സ്വാഗതഭാഷണത്തോടു കൂടിയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഐ സി എസ് പ്രിൻസിപ്പൽ ഷെമീം അലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എജ്യു കെയർ സ്ഥാപനങ്ങളുടെ സി. ഇ. ഒ. ജിംഷാദ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ മാനേജർ സാലിഹ് ബാത്ത പ്രവേശനോത്സവo ഉദ്ഘാടനം ചെയ്തു. പുതുതായി വന്ന കുരുന്നുകളെ കൊണ്ട് അലിഫ് എന്ന ആദ്യാക്ഷരം എഴുതിച്ചുക്കൊണ്ടുള്ള കർമ്മത്തിന് ജനറൽ സെക്രട്ടറി പി.പി യൂസഫ്, വൈസ് ചെയർമാൻ അലി കൊയിലാണ്ടി, സെക്രട്ടറി ബഷീർ അമേത്ത് മുഹമ്മദ്, സദർ മുഅല്ലിം മുഹമ്മദ് ഉസ്താദ് എന്നിവർ ചേർന്ന് നേതൃത്വം നൽകി. സ്കൂൾ  പി.ടി.എ പ്രസിഡൻ്റ് അൻവർ ആശംസ നേർന്നു. ഡെപ്യൂട്ടി പ്രിൻസിപ്പൾ നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. നാളെ വരാം എന്ന് എല്ലാ ടീച്ചേഴ്സിനെയും അറിയിച്ചുക്കൊണ്ട് വളരെ സന്തോഷത്തോടെയാണ് മധുരം കഴിച്ചുകൊണ്ട് എല്ലാവരും സ്കൂൾ അങ്കണം വിട്ടത്.

Leave a Reply

Your email address will not be published.