ബി കെ എം യു ദേശീയ പ്രക്ഷോഭം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

മേപ്പയ്യൂർ: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറാക്കി ഉയർത്തുക വേതനം 700 ആക്കി വർദ്ധിപ്പിക്കുക, പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക, സാമൂഹ്യ സുരക്ഷ പെൻഷൻ ആറായിരം രൂപയാക്കുക ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ.എം യു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ധർണ്ണാ സമരം ബി.കെ എം യു ജില്ലാ പ്രസിഡണ്ട് പി.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു, ബാബു കൊളക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.ബാലഗോപാലൻ മാസ്റ്റർ, കെ.വി നാരായണൻ, എം.കെ രാമചന്ദ്രൻ ,കെ.ജയരാജ്, കെ.കെ രവീന്ദ്രൻ, വി കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.മാർച്ചിന് സി.കെ ശ്രീധരൻ മാസ്റ്റർ, സി.കെ.ലൈജു, കെ സി കുഞ്ഞിരാമൻ, കെ.എം കഞ്ഞിക്കണ്ണൻ, സത്യൻ യു, ചന്ദ്രിക, എം സി രമേശൻ, ബി.ജയരാജ് നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കൊവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: ആരോഗ്യമന്ത്രി

Next Story

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Latest from Local News

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്