അത്തോളി: പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ കുറുവാളൂർ സംഘടിപ്പിച്ച അനുമോദന സായാഹ്നത്തിൽ എൽ. എസ്. എസ്, യു. എസ്. എസ്, എൻ.എം. എം.എസ്, എസ്. എസ്. എൽ. സി. വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടംതുള്ളലിൽ എ ഗ്രേഡ് നേടിയ സീതാലക്ഷ്മി യേയും അനുമോദിച്ചു. റിട്ട. പ്രിൻസിപ്പാൾ കെ. ഗംഗാധരൻ നായർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടി. ദേവദാസൻ അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷ അവാർഡ് ജേതാവും രക്തദാതാവുമായ അരുൺ നമ്പ്യാട്ടിൽ രക്തദാന സന്ദേശം നൽകുകയും പ്രതിജ്ഞക്കു നേതൃത്വം നൽകുകയും ചെയ്തു. ബാലൻ കുന്നത്തറ, കെ. ചന്തുക്കുട്ടി, ടി. എച്ച്. ബാലകൃഷ്ണൻ, കെ. രാഘവൻ നായർ, വി. വേലായുധൻ, എൻ. കെ. വിശ്വനാഥൻ, കെ. സുകുമാരൻ, സബിത രാജു, ഷിജില, ബീന, ലീന, ലിബിന, ലസിത, സന്തോഷ്. ടി. കെ, പത്മനാഭൻ. എൻ, രജീഷ്. കെ. ടി, അരുൺ, വൈഷ്ണവിക, സുദക്ഷിണ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഉപഹാര സമർപ്പണവും നടന്നു. സെക്രട്ടറി ടി. കെ. കരുണാകരൻ സ്വാഗതവും ജോ. സെക്രട്ടറി. കെ. കെ. ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ ഗാനാലാപനവും നടന്നു.
Latest from Local News
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ
കൊയിലാണ്ടി: ഓള് കേരള ഗോള്ഡ് ആന്റ് സില്വര് മര്ച്ചന്റസ് അസോസിയേഷന് കൊയിലാണ്ടി യൂനിറ്റ് ജനറല് ബോഡിയോഗം ജില്ലാ പ്രസിഡന്ര് സുരേന്ദ്രന്
മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്
ജെസിഐ കൊയിലാണ്ടിയുടെ 44ആമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.







