സർവീസിൽ നിന്ന് വിരമിച്ച സഹയാത്രികന് തീവണ്ടിക്കൂട്ടത്തിന്റെ സ്നേഹാദരം

/

കൊയിലാണ്ടി: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.വി.മുരളിക്ക് തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട യാത്രയയപ്പ് നൽകി.

ഫറൂഖ് ചെറുവണ്ണൂർ കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിൽ നിന്നാണ് നീണ്ട 32 വർഷത്തെ സേവനത്തിന് ശേഷം എൻ.വി.മുരളി പ്രധാന അധ്യാപകനായാണ് വിരമിക്കുന്നത്.കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിൽ അധ്യാപകനായതു മുതൽ തീവണ്ടിയിലാണ് ഇദ്ദേഹത്തിന്റെ സ്കൂളിലേക്കുള്ള യാത്ര. ഡേ എക്സ്‌പ്രസായിരുന്ന വണ്ടി പരശുറാം എക്സ് പ്രസ്സായപ്പോഴും ദിനേന ടെയിനിൽ തന്നെ യാത്ര. അതിനിടയിൽ ഒറ്റലൈനായിരുന്ന റെയിൽപ്പാത ഇരട്ടപ്പാതയായി വികസിച്ചു. അന്നുമുതലുള്ള സഹയാത്രികരുണ്ട് പരിചയക്കാരായി.

എല്ലാവരോടും സ്നേഹാർദ്രമായി ഇടപഴകുന്ന എൻ.വി.മുരളിയുടെ വ്യതിരിക്തമായ പെരുമാറ്റ ശൈലി വലിയൊരു സൗഹൃദ വൃന്ദത്തിനെ അദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളുടെ ബന്ധമുള്ളവരും പുതുതലമുറയുമൊക്കെയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തീവണ്ടിക്കൂട്ടത്തിന്റെ സൗഹൃദ കൂട്ടായ്മയിലുണ്ട്.

വിദ്യാലയത്തിലും സർഗാത്മകവും നവീനവുമായ ഒട്ടേറെ പദ്ധതികൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ ഉറപ്പുവരുത്തി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് പോയ വിദ്യാലയം ആത്മവിദ്യാസംഘത്തിന്റെ മാനേജ്മെന്റിന്റെ കീഴിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഈ പ്രധാന അധ്യാപകൻ വഹിച്ച പങ്ക് ചെറുതല്ല. യുപി വിഭാഗത്തിൽ 9 ഡി വിഷനും എൽ.പി യിൽ 7 ഡിവിഷനുമായി മികച്ച വിദ്യാലയമാക്കി മാറ്റിയാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകനായി വിദ്യാർത്ഥികളിൽ പലരുടെയും മാമനായി ഈ മാതൃകാധ്യാപകൻ സേവനത്തിൽ നിന്ന് വിരമിച്ചത്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടന്ന തീവണ്ടിക്കൂട്ടത്തിന്റെ യാത്രയയപ്പ് അതിന്റെ വൈകാരികഭാവം കൊണ്ട് ഹൃദ്യമായി. പ്രശസ്ത നാടകകൃത്തും സാഹിത്യ കാറനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

ടി.എം. രാജേഷ് അധ്യക്ഷനായി. അഡ്വ.സി. ലാൽ കിഷോർ, ഉണ്ണികൃഷ്ണൻ മെയ്ഫ്ലവർ,എൻ.കെ.മുരളി,ഫിറോസ്,റാഷിദ്, കാസിം, അഡ്വ. പി.രജിലേഷ്,അഡ്വ. പ്രജീന എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി  ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

മാഹി മദ്യവുമായി ഉത്തർപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു

  കൊയിലാണ്ടി: മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 PM

കൊയിലാണ്ടി ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി

ചേലിയ അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവം നവംബർ 27ന് ആരംഭിക്കുന്നു

കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട്

പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്